പന്തളം : ആരാധനാലയങ്ങള്‍ കേവലം ഭക്തിയുടെ മാത്രമല്ല സേവന പ്രവര്‍ത്തനങ്ങളുടേതു കൂടിയാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭക്തിക്കൊപ്പം സേവന പ്രവര്‍ത്തനങ്ങള്‍ കൂടിയാകുമ്പോഴാണ് അത് മഹത്തരമാകുന്നത്. വീടില്ലാത്തവര്‍ക്ക് പന്തളം മഹാദേവക്ഷേത്രം വീട് നിര്‍മ്മിച്ചു നല്‍കുന്ന പന്തള ഭൂപതി ഭവന സമര്‍പ്പണ പദ്ധതിയിലെ ആദ്യ വീടിന്റെ സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം.ജി. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ഉപാധ്യക്ഷ യു.രമ്യ, ക്ഷേത്ര തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി, സേവാഭാരതി സംസ്‌ഥാന സെക്രട്ടറി പി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് വിജയകുമാര്‍ മഞ്ചാടി ജോ: സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ വീടിന്റെ താക്കോല്‍ മുളമ്പുഴ കരയിലെ അനില്‍കുമാര്‍ ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി. ഭവനം നിര്‍മ്മിച്ച ശില്‌പി വിജയകുമാറിനെ ഗവര്‍ണര്‍ അനുമോദിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നറുക്കെടുത്ത രണ്ടാമത്തെ വീടിന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപയും ക്ഷേത്രതന്ത്രി അരലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033