റാന്നി : മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങള്‍ റാന്നി താലൂക്കിലെ വിവിധ ഇടങ്ങളില്‍ തുറന്നു കാണുവാന്‍ കഴിയും. തനി തങ്കത്തില്‍ നിര്‍മ്മിച്ച തിരുവാഭരണം മൂന്നു ചന്ദനപ്പെട്ടികളിലായിട്ടാണ് എത്തിക്കുന്നത്. പ്രധാന പേടകത്തില്‍ കിരീടത്തോടുകൂടിയ
തിരുമുഖം, വാള്‍, ചുരിക, അരപ്പട്ട, കണ്‌ഠാഭരണങ്ങള്‍, നവരത്‌നമോതിരം, പുര്‍ണ, പുഷ്‌ക്കല, ആന, കുതിര, കടുവ എന്നീ രൂപങ്ങളും രണ്ടാമത്തേതില്‍ തങ്കത്തില്‍ നിര്‍മ്മിച്ച വലിയ കലശവുംആണ്. സ്വര്‍ണ്ണകുമിളകള്‍ പതിച്ച രണ്ട്‌കൊടികള്‍, നെറ്റിപ്പട്ടം, തിടമ്പ്‍ എന്നിവയാണ് മൂന്നാമത്തെ പെട്ടിയിലുള്ളത്.
ചെറുകോല്‍ സുബ്രഹ്മണ്യ സ്വാമക്ഷേത്രം,അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, ആയിക്കൽ തിരുവാഭരണപാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപം, വയറൻമരുതി ശബരി ശരണാശ്രമം, ളാഹ സത്രം, നിലയ്ക്കൽ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് പേടകങ്ങള്‍ തുറന്നു കാണാനാവുന്നത്. കുരുടാമണ്ണില്‍ പടി, ഇടപ്പാവൂർ, കുത്തുകല്ലുങ്കൽപടി, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, ചമ്പോൺ, മണ്ഡകത്തിൽ, മാടമൺ ഹൃഷികേശ ക്ഷേ ത്രം, പൂവത്തുംമൂട്, പെരുനാട് കൂടക്കാവിൽ, കൂനംകര, പുതുക്കട, ചെമ്മണ്ണ്, ളാഹ അമ്മൻകോവിൽ, രാജാംമ്പാറ, കുളഞ്ഞിക്കുഴി, ശബരിമല പൂങ്കവനത്തിന്റെ തുടക്കം, പ്ലാപ്പള്ളി ജംക്ഷൻ, ഇലവുങ്കൽ, അട്ടത്തോട്, കൊല്ലമുഴി, ഏട്ടപ്പെട്ടി, ഒളിയമ്പുഴ,വലിയാനവട്ട എന്നീ സ്ഥലങ്ങളിള്‍ പേടകങ്ങള്‍ താഴ്ത്തി വെക്കും. ഇവിടെ പേടകം തുറന്നു കാണുന്നതിനുള്ള അവസരം ഉണ്ടാവില്ല.