ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിച്ച് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി 19ാം മൈലിൽ ഇന്നലെ രാത്രി 10 മണിയോടെ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചാണ് അപകടമുണ്ടായത്. ഉള്ളിയേരി മൂത്തമ്മന്‍കണ്ടി സ്വദേശി അര്‍ജുനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അര്‍ജുനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാലു മാസത്തിനിടയില്‍ നാലാമത്തെ അപകടമാണ് ഇവിടെ നടന്നത്. രണ്ടാഴ്ച മുന്‍പ് മീൻ കയറ്റി വന്ന ലോറി മാര്‍ബിള്‍ കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ക്ലിനിക്കിന് മുന്‍വശത്തുവെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അയ്യപ്പന്‍കണ്ടി ആദര്‍ശിന് ജീവന്‍ നഷ്ടമായി. അപകടങ്ങള്‍ നടന്നിട്ടും റോഡില്‍ സുരക്ഷാ ബോര്‍ഡുകളോ സ്പീഡ് ബ്രെയ്ക്കറോ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...