അമേരിക്കയില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു

For full experience, Download our mobile application:
Get it on Google Play

ടെക്‌സസ്: അമേരിക്കയില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു. ടെക്‌സസിലാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും രണ്ട് പൈലറ്റുമാരും ഒരു അറ്റന്‍ഡറും അത്ഭുതകരമായി രക്ഷപെട്ടു. ബ്രൂക്ക്‌ഷെയറിലെ ഹൂസ്റ്റണ്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍നിന്നും ബോസ്റ്റണിലേക്ക് പറന്നുയര്‍ന്ന ഇരട്ട എന്‍ജിനുള്ള വിമാനത്തിനാണ് തീപിടിച്ചത്. ഹൂസ്റ്റണ്‍ ആസ്‌ട്രോസും ബോസ്റ്റണ്‍ റെഡ് സോക്‌സും തമ്മിലുള്ള പ്ലേഓഫ് ബേസ്‌ബോള്‍ മല്‍സരം കാണാനുള്ള ആരാധകരുമായി പോയ എംഡി 87 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

10 വയസ്സുള്ള ഒരു കുട്ടിയും വിമാനത്തിലുണ്ടായിരുന്നു. വിമാനം വേലിയിലിടിച്ച്‌ തീപിടിക്കുകയും സമീപത്തെ മൈതാനത്ത് തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനെത്തുടര്‍ന്ന് വന്‍ ദുരന്തമൊഴിവായി.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് വിമാനത്താവളത്തില്‍ തിരികെയെത്തി. വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് 150 മീറ്റര്‍ വയലിലൂടെ നിരങ്ങിപ്പോയിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ)നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) അപകടത്തെക്കുറിച്ച്‌ അന്വേഷിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...