ഷിരൂർ: അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ ഇതുവരേയും ഫലം ഒന്നുമുണ്ടായില്ലെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ. ട്രക്ക് കണ്ടു എന്നു പ്രഖ്യാപിക്കുകയല്ലാതെ ട്രക്കിനകത്ത് അർജുൻ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനോ ട്രക്കിലേക്ക് എത്താനോ കഴിഞ്ഞിട്ടില്ല. കേരളം മുഴുവൻ ദിവസങ്ങൾ തള്ളിനീക്കിയത് പ്രിയപ്പെട്ട അർജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാർ ഇനി പ്ലാൻ- ബിയെ കുറിച്ച് ചിന്തിക്കണം. അല്ലെങ്കിൽ ഇതേ രീതിയിലുള്ള ഫലം തന്നെയായിരിക്കും തുടർന്നും ഉണ്ടാവുക. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ മുങ്ങാൻ കഴിയില്ലെന്നാണ് നാവികസേന പറയുന്നത്. ഇനിയെന്തെന്ന് ജില്ലാ കള്കടറോട് ചോദിക്കുമ്പോൾ അദ്ദേഹത്തിനും ഒരു മറുപടി നൽകാൻ കഴിയുന്നില്ല. ഈശ്വർ മൽപയുടെ ഒരു മുങ്ങലും കൂടെ അവസാനിച്ചാൽ ഇനിയെന്ത് എന്ന ചോദ്യം തന്റെ മുന്നിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.