12 നഗരങ്ങളില്‍ നാണയങ്ങള്‍ ലഭിക്കുന്ന എടിഎം നടപ്പിലാക്കാൻ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി നാണയങ്ങള്‍ ലഭ്യമാക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ പുറത്തിറക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നാണയങ്ങളുടെ വിതരണവും ലഭ്യതയും സമൂഹത്തില്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ടിനാണ് പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്. 2023ലെ ആര്‍ബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുക. പരീക്ഷണ ഘട്ടത്തിലെ വിജയം കണക്കാക്കിയ ശേഷം ക്യൂആര്‍ ബേസ്ഡ് സംവിധാനത്തില്‍ ഇന്ത്യയിലാകമാനം പദ്ധതി വ്യാപിക്കുന്നതിനെപ്പറ്റി ആര്‍ബിഐ ആലോചിക്കുമെന്നാണ് വിവരം.

അതേസമയം മോണിറ്ററി പോളിസിയിലെ ചില മാറ്റങ്ങളെപ്പറ്റിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോണിറ്ററി പോളിസി റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കപ്പെട്ടുവരികയാണ്. ആഗോള തലത്തിലെ പണപ്പെരുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മോണിറ്ററി റിപ്പോര്‍ട്ടിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക സ്ഥിതി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉള്ളത് പോലെയല്ല. പണപ്പെരുപ്പം താഴുന്ന സാഹചര്യത്തില്‍ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ സാധ്യതകള്‍ മെച്ചപ്പെടുന്നുണ്ട് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒപ്പം ഉയര്‍ന്ന നിക്ഷേപ സാഹചര്യങ്ങളും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലും വളരെ ശക്തമായി നിലനില്‍ക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ വാദം. സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ നയങ്ങള്‍ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ളതാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി.

സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം മനസില്‍ കണ്ടുകൊണ്ടും അതില്‍ സ്ഥിരത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ആര്‍ബിഐ മോണിറ്ററി പോളിസി രൂപീകരിക്കുന്നത്. ഏതൊരു രാജ്യത്തിന്‍റെയും സെന്‍ട്രല്‍ ബാങ്കിന്‍റെയും നിര്‍ണായ യോഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി അവലോകന യോഗങ്ങള്‍. വാണിജ്യ ബാങ്കുകള്‍ക്കും വ്യക്തിഗത ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യേണ്ട പണം എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് ഇത്തരം മോണിറ്ററി പോളിസി യോഗങ്ങളാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...