വിമാനത്തിന് തകരാർ ; കനേഡിയൻ പ്രധാനമന്ത്രി ഡൽഹിയിൽതന്നെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ജി20 ഉച്ചകോടി കഴിഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചുപോകാനിരുന്ന വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ. ട്രൂഡോയും സംഘവും ഞായറാഴ്ച രാത്രി എട്ടിനാണ് പുറപ്പെടേണ്ടിയിരുന്നതെന്നും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വൈകിയെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രികൂടി പ്രധാനമന്ത്രിയും സംഘവും ഡൽഹിയിൽ തങ്ങും. തിങ്കളാഴ്ച രാവിലെ യാ​ത്ര തിരിക്കും. വിമാനത്തിന് സാങ്കേതിക തകരാറുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സി.എഫ്.സി 001 എന്ന എയർബസാണ് തകരാറിലായത്. പ്രധാനമന്ത്രിയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് വിമാനം തകരാറായ വിവരം ലഭിച്ചത്. ഒറ്റരാത്രികൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ലെന്നും പകരം ക്രമീകരണം ഏർപ്പെടുത്തുന്നതുവരെ സംഘം ഇന്ത്യയിൽ തങ്ങുമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ എത്തിയത്. ഈ വിമാനത്തിന് മുമ്പും തകരാറുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...