നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി വിവരം

For full experience, Download our mobile application:
Get it on Google Play

നേപ്പാൾ: നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ കൈക്കുഞ്ഞുങ്ങളുമാണെന്ന് പാസഞ്ചർ മാനിഫെസ്റ്റ് കാണിക്കുന്നു. മരണപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

നാളെ പൊതു അവധിയാണ്. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ട് കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. കഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് സെത്തീ നദീ തീരത്ത് തകർന്ന് വീഴുകയായിരുന്നു. ബ്ലാക്ക്ബോക്സിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശേഷമേ തകർച്ചയുടെ കാരണം വ്യക്തമാകൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...