ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് ; പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. വിവരം ഹൈക്കോടതിയെയും അറിയിക്കും. എന്നാൽ, നിയമനം നടന്നിട്ട് ഒരുവർഷം കഴിഞ്ഞത് കൊണ്ട് അരുൺ ജെ പ്രതാപിനെ പുറത്താക്കിയാൽ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയാണ് ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‍സി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‍സി പുറത്ത് വിട്ടത്. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുനർമൂല്യ നിർണയത്തിൽ ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാമതായി. പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ പിഎസ്‍സി നടത്തിയ ക്രമക്കേട് പഴയ പട്ടികയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന്‍റെ നിയമപോരാട്ടത്തിലൂടെയാണ് വെളിച്ചത്തുവന്നത്.

ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട് ആരോപണം. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇടത് സംഘടനാ പ്രവർത്തകനായ അരുണിന് ഒന്നേകാൽ ലക്ഷം ശമ്പളം വരുന്ന തസ്തികയിലേക്ക് അതിവേഗ നിയമനവും നൽകി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ 22...

ലോക്കപ്പില്ലാത്ത പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ തറയിലെ കൊളുത്ത് ഇളക്കി പോക്സോ പ്രതി ചാടിപ്പോയി ;...

0
പത്തനംതിട്ട: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി പോലീസ്...

ജന്തർമന്തർ പ്രക്ഷോഭം ; ധ്രുവ് റാഠി അറസ്റ്റില്‍

0
ന്യൂഡല്‍ഹി : സംഘ്പരിവാര്‍ വിരുദ്ധ ഇന്‍ഫ്‌ലുവന്‍സറും യൂട്യൂബറുമായ ധ്രുവ് റാഠി അറസ്റ്റില്‍....

ശബരിമല സ്വർണക്കൊള്ളക്കേസ് ; എസ്ഐടി ആദ്യകുറ്റപത്രം ഈ മാസം, അടുത്തത് നവംബറിൽ

0
തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിൽ പതിപ്പിച്ച പാളികൾ ഇളക്കിക്കൊണ്ടുപോയി സ്വർണം കവർന്ന...