യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സൗദി ; 136 സൈനിക കേന്ദ്രങ്ങൾ തകർത്തു

For full experience, Download our mobile application:
Get it on Google Play

റിയാദ് : യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം. 136 സൈനിക കേന്ദ്രങ്ങൾ തകർത്തു. ഹൂതികളുടെ ബാലസ്റ്റിക് മിസൈൽ ശൃംഖല തകർക്കുകയാണ് പ്രധാന ലക്ഷ്യം. യെമനിലെ ചെങ്കടൽ തീരത്തുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങൾ, എണ്ണ കേന്ദ്രങ്ങൾ, മറ്റ് സാധാരണക്കാരുടെ കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി അറേബ്യ അറിയിച്ചു. ഈ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടിരുന്നു. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിനുനേരെ സൗദി നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ളവ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ നടത്തിയിട്ടും, ഹൂതികളുടെ മുന്നേറ്റം തടയാനോ പിടിച്ചടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനോ സൗദി അറേബ്യയ്ക്കും യെമൻ സർക്കാർ സേനയ്ക്കും സാധിച്ചിട്ടില്ല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് ; പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം...

0
തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം...

ജപ്‌തിക്കെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ സംഭവം ; നജീബ് കാന്തപുരം കോടതിയിലെത്തി മാപ്പുപറഞ്ഞു

0
മഞ്ചേരി : വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ സംഭവത്തിൽ നജീബ്...

അമേരിക്കയിൽ ഡീസൽ ലഭ്യമാക്കാൻ റഷ്യയുമായി ധാരണയിലെത്തിയെന്ന് ട്രംപ്

0
വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലുമുണ്ടായ ഇന്ധനവില...

മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ ഇനി 31 ലക്ഷം രൂപ വരെ ചെലവാക്കാം...

0
ബെംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള...