Wednesday, July 2, 2025 9:02 pm

നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്ലാന്‌റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്ലാന്‌റേഷന്‍ കോര്‍പറേഷനില്‍ 30ല്‍പരം ജീവനക്കാരെ നിയമങ്ങള്‍ കാറ്റില്‍പറത്തി സ്ഥാനകയറ്റം നല്‍കി. ജൂനിയര്‍ അസിസ്​റ്റന്‍ഡ്, ഫീല്‍ഡ് അസി. തസ്​തികകളിലാണ്​ അനധികൃത സ്ഥാനക്കയറ്റം നല്‍കി നിയമനം നടത്തിയത്​.

കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസില്‍ പ്രവേശിച്ച്‌ ഏറ്റവും കുറഞ്ഞത് നാലുവര്‍ഷമെങ്കിലും സര്‍വ്വീസ് പൂര്‍ത്തികരിക്കണമെന്ന ചട്ടം നിലനില്‍ക്കെ മൂന്നുവര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ളവര്‍ക്കാണ്​ സ്ഥാനക്കയറ്റം നല്‍കിയത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പോലും പാലിക്കാതെയാണ്​ ഡയറക്​ടര്‍ ബോര്‍ഡിന്റെ  നടപടി. കോര്‍പറേഷനില്‍ പണിയെടുക്കുന്ന 4000ല്‍പരം തൊഴിലാളികള്‍ക്ക് 2017-2018ലെ ബോണസ് മുതല്‍ കുടിശ്ശികയാണ്​. മെഡിക്കല്‍ ലീവ് ആനുകൂല്യം യൂനിഫോം ഇവയൊന്നും ലഭിക്കുന്നില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ്​ ഇഷ്​ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കല്‍ നടപടി.

നിലവിലെ ജീവനക്കാര്‍ക്ക്​ സ്ഥാനക്കയറ്റം കിട്ടാന്‍ 10 വര്‍ഷംവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.​ അനധികൃത സ്ഥാനക്കയറ്റം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്ലാന്‌റേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി അങ്ങാടിക്കല്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...