സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനം പ്രഖ്യാപിക്കും ; റബറിന് ന്യായവില കിട്ടാൻ സിയാൽ മാതൃകയിൽ വൻകിട റബർ ഫാക്‌ടറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം, തോട്ടങ്ങളുടെ ഡേറ്റാ ബാങ്ക്, വ്യവസായ ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കൽ, തോട്ടവിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കൽ, പൊതുമേഖലയി​ലെ 24 തോട്ടങ്ങൾ ലാഭകരമായി നടത്താനുള്ള കർമ്മപദ്ധതി എന്നിവയാണ് കരട് തോട്ടം നയം മുന്നോട്ടുവെയ്ക്കുന്നത്.

തൊഴിൽ-നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാനും നിർദ്ദേശമുണ്ട്. ഇടവിള കൃഷി തോട്ടം നയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി​ പറഞ്ഞു.  തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്താൻ ശ്രമി​ക്കും. തോട്ടംമേഖലയും വനം വകുപ്പുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. അടഞ്ഞുകി​ടക്കുന്ന 13 തോട്ടങ്ങൾ തുറക്കാൻ സഹകരണ മേഖലയുടെ സഹായം തേടും. റബറിന് ന്യായവില കിട്ടാൻ സിയാൽ മാതൃകയിൽ വൻകിട റബർ ഫാക്‌ടറി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...