തിരുവനന്തപുരം : സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ആശ്വാസ ധനസഹായത്തിന് രേഖകള്‍ നല്‍കണമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍. പ്രമോദ് അറിയിച്ചു.
തൊഴിലാളികള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടെലിഫോണ്‍/ഇ-മെയില്‍ മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ബാങ്ക് ഐഎഫ്എസ് കോഡ് എന്നിവ നല്‍കണം. ഇതില്‍ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലിസ്റ്റ് ബന്ധപ്പെട്ട തോട്ടം മാനേജ്‌മെന്റാണു നല്‍കേണ്ടത്. ചെറുകിട തോട്ടംതൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങള്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖേനയോ, നേരിട്ടോ, തൊഴിലുടമകള്‍ മുഖേനയോ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കണം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
തോട്ടം തൊഴിലാളികള്‍ ധനസഹായത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം
RECENT NEWS
Advertisment