തോട്ടം തൊഴിലാളികള്‍ ധനസഹായത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ആശ്വാസ ധനസഹായത്തിന് രേഖകള്‍ നല്‍കണമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍. പ്രമോദ് അറിയിച്ചു.
തൊഴിലാളികള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടെലിഫോണ്‍/ഇ-മെയില്‍ മുഖേന ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ബാങ്ക് ഐഎഫ്എസ് കോഡ് എന്നിവ നല്‍കണം. ഇതില്‍ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലിസ്റ്റ് ബന്ധപ്പെട്ട തോട്ടം മാനേജ്‌മെന്റാണു നല്‍കേണ്ടത്. ചെറുകിട തോട്ടംതൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങള്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖേനയോ, നേരിട്ടോ, തൊഴിലുടമകള്‍ മുഖേനയോ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കണം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...