തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടുത്തം ; പ്രദേശവാസികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. അഗ്നി സുരക്ഷാസേനയുടെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂർണമായും തീ അണച്ചത്. ഇന്നലെ രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായെങ്കിലും, ആദ്യ ഘട്ടത്തിൽ അഗ്നി സുരക്ഷാസേനയ്ക്ക് കരമാർഗം ഇവിടെ എത്തിച്ചേരുന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. തകഴിയിൽ നിന്നും ജല മാർഗ്ഗം ഫ്ലോട്ടിംഗ് പമ്പ് എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീയണച്ചത്.

ചേർത്തല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീ പടർന്നത്. അതേസമയം, ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളിലൂടെ എത്തിക്കുന്ന മാലിന്യമല്ല കത്തിയിരിക്കുന്നത്. പകരം സ്വകാര്യ വ്യക്തികൾ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച് കുഴികളും വെള്ളക്കെട്ടുകളും നികത്തുന്നതിനായി ഇട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ, പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...