പ്ലാവിൻചുവട് – ഓവനാലിൽപ്പടി റോഡ് തകർന്നു ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : പ്ലാവിൻചുവട് – ഓവനാലിൽപ്പടി റോഡ് തകർന്നത് ഗതാഗതം ദുഷ്കരമാക്കുന്നു. പുല്ലാടുനിന്ന് കടപ്ര ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുണ്ടുംകുഴിയുമായി കാൽനടയാത്രയ്ക്കുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് റോഡ്. കഴിഞ്ഞദിവസത്തെ മഴയിൽ റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് പലയിടത്തും കുളങ്ങൾക്ക് സമാനമായി മാറി. പൂർണമായി റീടാർ ചെയ്തിട്ട് കാലങ്ങളായതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. തിരുവല്ല – കോഴഞ്ചേരി റോഡിൽ നിന്ന്‌ കടപ്ര, ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.

കോയിപ്രം കൃഷിഭവൻ, കടപ്ര മലനട ക്ഷേത്രം, കോയിപ്രം ഗവ. എച്ച്.എസ്.എസ്., ആറാട്ടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. മിനി ഹൈവേയിൽനിന്ന് തിരിയുന്ന ഭാഗത്താണ് റോഡ് ഏറെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. പ്രധാന റോഡിൽനിന്ന്‌ ഒരടി പൊക്കത്തിലാണ് കലുങ്ക് പണിതിട്ടുള്ളത്. റോഡിനോട് ചേർന്നുള്ള ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡ് തുടങ്ങുന്നിടത്ത് വലിയ രണ്ടുകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിതാണ്ടിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. മിക്ക സമയങ്ങളിലും ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. റോഡിൽ കൃഷിഭവൻവരെയുള്ള 200 മീറ്റർ ദൂരത്തിൽ നാല്‌ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

മൂന്നുറോഡുകളും ചേരുന്ന ഓവനാലിപ്പടിയിൽ ഒരടിയോളം താഴ്ചയുള്ള വലിയൊരു കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ താഴ്ചയറിയാതെ വാഹനങ്ങൾ വന്ന് ചാടുന്നത് പതിവാണ്. കഴിഞ്ഞദിവസം കുഴിയിൽവീണ് ഇരുചക്രവാഹനയാത്രക്കാരിക്ക് പരിക്കുപറ്റിയിരുന്നു. പാറയിൽപടിയിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങൾ വളരെ പാടുപെട്ടാണ് കുഴി കയറിയിറങ്ങി പോകുന്നത്. സ്കൂൾ തുറക്കുന്നതോടെ കടപ്ര, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. എത്രയുംവേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...