ന്യൂഡൽഹി : മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. അഭിഭാഷകരെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്ന അഡ്വക്കേറ്റ്സ് ആക്ടിലെ 16, 23(5) വകുപ്പുകൾ റദ്ദാക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. മലയാളി അഭിഭാഷകൻ മാത്യൂസ് ജെ നെടുമ്പാറ ഉൾപ്പടെ ഏഴ് പേർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 1961ലെ അഭിഭാഷക നിയമത്തിലെ 16, 23(5) വകുപ്പുകളാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
ഈ നിയമം മുതിർന്ന അഭിഭാഷകർ, അഭിഭാഷകർ എന്നീ രണ്ട് തരം അഭിഭാഷകരെ സൃഷ്ടിക്കുന്നു. ഇത് അചിന്തനീയമായ സംഭവങ്ങൾക്കും അസമത്വത്തിനും കാരണമായേക്കുമെന്നും ഹർജിക്കാർ ഉന്നയിക്കുന്നു. സാധാരണ അഭിഭാഷകർക്ക് ലഭ്യമല്ലാത്ത പ്രത്യേക അവകാശങ്ങളും പദവിയുമുള്ള ഒരു പ്രത്യേക ക്ലാസ് അഭിഭാഷകരെ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതാ ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിൽ അവകാശപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ എന്ന പദവി വക്കീല്‍ ഫീസ് വര്‍ധനവിന് കാരണമായി. പാവപ്പെട്ടവര്‍ക്ക് നിയമ സേവനം ലഭ്യമാകാത്ത സാഹചര്യം ആണിത് ഉണ്ടാക്കുന്നതെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033