പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കി. വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം.

വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ – 87.79. കുറവ് വയനാട് ജില്ലയിൽ – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
http://www.results.kerala.gov.in”
www.results.kerala.gov.in
http://www.examresults.kerala.gov.in
www.examresults.kerala.gov.in
http://www.dhsekerala.gov.in”
www.dhsekerala.gov.in
http://www.keralaresults.nic.in”
www.keralaresults.nic.in
http://www.prd.kerala.gov.in”

www.prd.kerala.gov.in
http://www.results.kite.kerala.gov.in

www.results.kite.kerala.gov.in

PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...