ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ച്‌ പരീക്ഷ നടത്താനാണ് ശിപാര്‍ശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്പ് എസ്.സി.ഇ.ആര്‍.ടി തയാറാക്കി നല്‍കിയിട്ടുണ്ട്. മാര്‍ച്ച്‌ 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ ഏപ്രില്‍ 22 നും മാര്‍ച്ച്‌ 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്. അധ്യാപകര്‍ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രില്‍ അവസാനം പ്ലസ് ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങിയാല്‍ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വണ്‍ ക്ലാസ് തുടരുന്നതിന് തടസ്സമാകും.

നവംബര്‍ 15 നാണ് പ്ലസ് വണ്‍ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം. മാര്‍ച്ച്‌ അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മേയില്‍ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ആലോചന. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകള്‍ക്ക് 60 ശതമാനം പാഠഭാഗങ്ങള്‍ നിശ്ചയിക്കുകയും ഇതില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപ്പര്‍ പാറ്റേണും നിശ്ചയിച്ചത്. ഇതേരീതിയില്‍ തന്നെയാണ് പ്ലസ് വണ്‍ കരട് ഫോക്കസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.

ജൂ​ണി​ലേ​ക്ക്​ പ​രീ​ക്ഷ നീ​ളു​ന്ന​ത്​ ഒ​രു അ​ധ്യ​യ​ന വ​ര്‍​ഷം ര​ണ്ടു​ പൊ​തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട സ​മ്മ​ര്‍​ദ​മാ​യി​രി​ക്കും കു​ട്ടി​ക​ള്‍​ക്കു​ മേ​ല്‍ സൃ​ഷ്ടി​ക്കു​ക. ഈ ​വ​ര്‍​ഷം പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ള്‍​ക്കും ഇ​തേ സാ​ഹ​ച​ര്യ​മാ​ണ്. നാ​ലു മാ​സം മു​മ്പ് ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഇ​വ​ര്‍​ക്ക്​ തൊ​ട്ടു​മു​മ്പ​ത്തെ അ​ധ്യ​യ​ന വ​ര്‍​ഷം ന​ട​ത്തേ​ണ്ട പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഇ​തി​ന്​ ശേ​ഷ​മാ​യി​രു​ന്നു ഇം​പ്രൂ​വ്​​മെ​ന്റ്​ പ​രീ​ക്ഷ. പ്ല​സ്​ ടു ​പ​രീ​ക്ഷ​ക്ക്​ പി​ന്നാ​ലെ നീ​റ്റ്, ജെ.​ഇ.​ഇ പ​രീ​ക്ഷ​ക​ളും വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​മാ​ണ്​ കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രു അ​ധ്യ​യ​ന വ​ര്‍​ഷം ഒ​ന്നി​ല​ധി​കം പൊ​തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന​ത്​ കു​ട്ടി​ക​ളി​ല്‍ അ​മി​ത സ​മ്മ​ര്‍​ദ​ത്തി​ന്​ വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​യി​ലെ​ങ്കി​ലും പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ജൂ​ണി​ലേ​ക്ക്​ പ​രീ​ക്ഷ നീ​ളു​ന്ന​ത് പ്ല​സ്​ ടു ​അ​ധ്യ​യ​നം വൈ​കാ​നും ഇ​ട​യാ​ക്കും. ​മേ​യി​ല്‍ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ചോ​ദ്യ​​പേ​പ്പ​ര്‍ ത​യാ​റാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഫെ​ബ്രു​വ​രി ആ​ദ്യം തു​ട​ങ്ങ​ണം. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി മേ​യി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ്​ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ വി​ഭാ​ഗം പ​റ​യു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...

കോതമംഗലത്തെ ഭീതിയിലാഴ്ത്തിയ ‘ആന’ ഒടുവിൽ പിടിയിൽ

0
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഒരു മാസത്തിലേറെയായി താണ്ഡവമാടിയ...

​സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്; ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച്...