മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി : അധിക ബാച്ചുകൾ അനുവദിക്കുമെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടികളുമായി സർക്കാർ മുന്നോട്ട്. നിലവിലുള്ള സ്ഥിര ബാച്ചുകൾക്കൊപ്പം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 354 അഡീഷണൽ ബാച്ചുകൾ കൂടി ഉൾപ്പെടുത്തി ഇത്തവണ അലോട്ട്മെന്റ് നടത്താൻ തീരുമാനിച്ചു. കൂടാതെ ആവശ്യമായ ഇടങ്ങളിൽ മാർജിനൽ സീറ്റ് വർദ്ധനവും നടപ്പിലാക്കും. സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ ബാച്ചുകൾ നൽകുന്ന കാര്യം ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്കൂളുകളിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കിൽ അധ്യാപക പുനർവിന്യാസം നടത്തി അധിക ബാച്ചുകൾ അനുവദിക്കാനാണ് ധാരണ. സ്ഥിരമായ ബാച്ചുകൾ അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങൾ ആവശ്യമായതിനാൽ അതിന് സമയമെടുക്കുമെന്നും നിലവിൽ താൽക്കാലിക പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ പാഠപുസ്തക വിതരണം ഈ മാസം 29-നകം പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...