‘സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കും’ ; മന്ത്രി കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾക്ക് ലഭിക്കേണ്ട ശ്രദ്ധയിൽ കുറവുണ്ടാകുന്നത് ഒഴിവാക്കാൻ പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജുകൾ സന്ദർശിക്കുമെന്നും രോഗികളുമായി സംസാരിച്ച് അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ കേൾക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ ജോലിഭാരം കുറയ്ക്കാനും മികച്ച സേവനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നത് യുഡിഎഫ് സർക്കാരിന്റെ നയമാണെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് മെഡിക്കൽ കോളേജും യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട് എന്നും മന്ത്രി വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...