പ്ലസ് വണ്ണിന് സീറ്റ് ഇനിയും വേണം – അപ്പോഴും ഉള്ള സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാ ; സ്കൂളുകൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സംസ്ഥാനത്ത് പ്ലസ്‍ വണ്ണിന് അധിക സീറ്റ് വേണമെന്ന വാദം ഉയരുമ്പോഴും സർക്കാർ നേരത്തെ അനുവദിച്ച പല പുതിയ ബാച്ചുകളിലും ഇതുവരെയും അധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 2014-15 അധ്യയന വർഷം മുതൽ പുതുതായി തുടങ്ങിയ ബാച്ചുകളിലാണ് അധ്യാപകരില്ലാത്തത്. സംസ്ഥാനത്ത് 28 സ്കൂളുകളിലാണ് പ്രതിസന്ധി.

“സംശയം ചോദിക്കുമ്പോൾ അധ്യാപകരുടെ മുഖം കറുക്കും അതെന്താ ആദ്യം പറഞ്ഞപ്പോ മനസിലാവാതിരുന്നതെന്ന് ചോദിക്കും. മറ്റ് സ്കൂളുകളിൽ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. അവരുടെ പെരുമാറ്റം തന്നെ മടുപ്പിക്കും”. ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ സങ്കടമാണ് ഇത്. പലപ്പോഴും സംശയങ്ങൾ ചോദിക്കാൻ തോന്നിയെങ്കിലും മടിച്ചു. ചീത്ത കേൾക്കുമെന്ന് പേടിച്ച് മിണ്ടാതിരിക്കുന്നു കുട്ടികൾ. ഓൺലൈൻ ക്ലാസിനുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ അഡ്മിൻ ഓൺലിയാണ്. അതാകുമ്പോൾ കുട്ടികൾക്ക് തിരിച്ചൊന്നും പറയാൻ പറ്റില്ലല്ലോ.

എഴുപത് ശതമാനവും ആദിവാസി വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ആറളത്തെ കാഴ്ചയാണിത്. ഇതുപോലെ സംസ്ഥാനത്ത് ആകെ 28 സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് അധ്യാപകരില്ലാതെ ദുരിതം അനുഭവിക്കുന്നത്. 2014 -19 കാലയളവിൽ 28 സ്കൂളുകൾക്കാണ് പുതുതായി പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. പക്ഷേ ഈ സ്‍കൂളുകളിലൊന്നും സ്ഥിര അധ്യാപക നിയമനം നടത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബർ വരെ ഇവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിരുന്നു. ഡിസംബറിന് ശേഷം അതും ഉണ്ടായില്ല. പുതിയ ബാച്ച് തുടങ്ങി രണ്ട് വർഷം വരെ മതിയായ കുട്ടികളുണ്ടെങ്കിൽ സ്ഥിര അധ്യാപക തസ്തിക സൃഷ്ടിക്കണമെന്നാണ് ചട്ടം നിലനിൽക്കെയാണിത്. എയ്ഡഡ് സ്കൂളുകളിലെ സ്ഥിതിയും ആശാവഹമല്ല, 2014-15 ൽ അനുവദിച്ച 6 ബാച്ചുകളിലും 2015-16 ൽ അനുവദിച്ച 21 ബാച്ചുകളിലും ഇതുവരെയും അധ്യാപകരില്ല. ഓൺലൈൻ ക്ലാസായതോടെ പലയിടത്തും മറ്റ് സ്കൂളുകളിലെ അധ്യാപകരാണ് ക്ലാസെടുത്തത്. എന്നാൽ സ്കൂൾ തുറക്കുന്ന സമയത്ത് ക്ലാസ് മുറികളിൽ അധ്യാപകരെത്തുമോ എന്നതിന് ഉത്തരമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....