വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ്റ് ചെയ്തത്. അമ്പൂരിയില്‍ ആണ്‌ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിദ്യാര്‍ഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളം നല്‍കി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്നെ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണം പോലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ അഞ്ച് പേര്‍ അറസ്റ്റിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....