പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പേയാട് : പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുളിയറക്കോണം അലൈറ്റി പാരഡൈസ് ഹൗസില്‍ അനില്‍ കുമാറിന്റെയും സച്ചുവിന്റെയും മകന്‍ അബി(16)യാണ് ജീവനൊടുക്കിയത്. ശാസ്തമംഗലം ആര്‍.കെ.ഡി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെ മാതാപിതാക്കള്‍ പള്ളിയില്‍ ആരാധനക്കായി വിളിച്ചെങ്കിലും അബി പോകാന്‍ കൂട്ടാക്കിയില്ല.

മടങ്ങി വന്ന മാതാപിതാക്കള്‍ അബി മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ്‌ കണ്ടത്. ഉടന്‍ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പ്ലസ് വണ്‍ പരീക്ഷയില്‍ അബിക്ക് 70 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പ്രതീക്ഷിച്ച മാര്‍ക്കു കിട്ടാത്തതില്‍ മാനസിക സമ്മര്‍ദമുണ്ടായി രുന്നതായി പറയുന്നു. കുട്ടിക്ക്‌ മറ്റെന്തെങ്കിലും മനോവിഷമമുണ്ടായിരുന്നോവെന്ന് അന്വേഷിക്കുമെന്ന് വിളപ്പില്‍ശാല എസ്.എച്ച്‌.ഒ. സുരേഷ്‌ കുമാര്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...