18കാരിയായ മകളെ ബലാത്സംഗം ചെയ്തത് പിതാവ് ; ഒത്താശ നല്‍കി അമ്മ

For full experience, Download our mobile application:
Get it on Google Play

ഹരിയാന: പതിനെട്ടുകാരിയായ മകളെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്ത അമ്മയുടെ അറസ്റ്റും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയാണെന്ന് പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഹരിയാനയിലെ രേവാരിയിലാണ് സംഭവം.

പിതാവ് പീഡനത്തിനിരയാക്കുന്നതായി പെണ്‍കുട്ടി അമ്മയോട് പരാതി പറയുമ്പോഴെല്ലാം ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഇതോടെ പിതാവിന്റെ പീഡനം തടയാന്‍ പെണ്‍കുട്ടിക്ക് തന്നെ ശ്രമിക്കേണ്ടിവന്നു. എന്നാല്‍ എതിര്‍ത്തപ്പോഴെല്ലാം കൈയും കാലും വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഇയാള്‍ മകളെ നിശബ്ദയാക്കുകയായിരുന്നു. പ്രതികളായ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്ത് പോലീസ് നടപടി തുടങ്ങി. ഇരുവര്‍ക്കുമെതിരെ 120 ബി, 344, 376 (2) 506, പോക്സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിക്ക് ചൊവ്വാഴ്ച പതിനൊന്നാം ക്ലാസിന്റെ പരീക്ഷയുണ്ടായിരുന്നു. എന്നാല്‍ ക്ലാസിലേക്ക് പോകുന്നതിന് പകരം പെണ്‍കുട്ടി നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. ഇതോടെ പോലീസും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.വിഷയം ഗൗരവമായി പരിശോധിച്ചു വരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....