ആറ് മാസം മുമ്പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അഴുകിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

തളിക്കുളം : അമ്മയോടൊപ്പം ബാങ്കിൽ വന്ന ശേഷം കാണാതായ വിദ്യാർഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചേറ്റുവ എം.ഇ.എസ്. സെന്ററിന് കിഴക്ക് ചാണാശ്ശേരി സനോജ്- ശില്പ ദമ്പതിമാരുടെ മകൻ അമൽ കൃഷ്ണയെ (16) യാണ് തളിക്കുളം ഹൈസ്കൂളിനടുത്ത് ദേശീയപാതക്കരികിലെ ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയൊഴികെയുള്ള ശരീരഭാഗങ്ങൾ നിലത്താണ് കിടന്നിരുന്നത്. ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം ഇർഷാദ് കെ.ചേറ്റുവയും അമൽ കൃഷ്ണയുടെ ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വീടിനകത്തെ ഗോവണിപ്പടിയിൽ അമൽ കൃഷ്ണയുടെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡിന്റെ അവശിഷ്ടം കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് അമൽകൃഷ്ണ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെ ഹോട്ടൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുപോകുന്നതിനാൽ ഹോട്ടൽ നടത്തിപ്പുകാർ അടഞ്ഞുകിടന്നിരുന്ന വീട് വാടകക്കെടുത്തിരുന്നു. വീട് വൃത്തിയാക്കാൻ എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പരിശോധ നടത്തിയപ്പോഴാണ് വീടിനകത്ത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിൽ തള്ളിത്തുറന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡി.ഐ.ജി. അക്ബർ, ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസ്, തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹത്തിന്റെ ഡി.എൻ.എ. പരിശോധന ബുധനാഴ്ച നടക്കും. മാർച്ച് 18 നാണ് അമൽകൃഷ്ണയെ കാണാതായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...