കോഴിക്കോട്ടെത്തിയ അനില്‍കുമാറിന് റെയില്‍വേ സ്‌റ്റേഷനില്‍ ആവേശോജ്വല സ്വീകരണമൊരുക്കി സി.പി.എം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സി.പി.എമ്മിലെത്തിയ മുൻ കോൺഗ്രസ് നേതാവ് കെ.പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വലിയ സ്വീകരണം നൽകി സി.പി.എം ജില്ലാ നേതൃത്വം. പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാനെത്തി. കോൺഗ്രസിനെ അടിക്കാനുള്ള ഒരു വടിയായിട്ടാണ് അനിൽകുമാറിന്റെ വരവിനെ സി.പി.എം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്ന രീതിയിലാണ് സി.പി.എമ്മിന്റെ പ്രചാരണ പരിപാടി.

ഇതിന്റെ ഭാഗമായി ബുധനാഴ്ച 10.30 ന് ജില്ലാ കമ്മിറ്റി ഓഫീസിലും അനിൽകുമാറിന് സി.പി.എം സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കും. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരേ നേരത്തെതന്നെ അനിൽകുമാർ പ്രത്യക്ഷമായും പരോക്ഷമായും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ അനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടാകാനും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...