പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് വിജ്ഞാപനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. പ്രധാന മൂന്ന് അലോട്ട്മെന്റുകളും 25 നുള്ളിൽ പൂർത്തിയാക്കി അതേ ദിവസം തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നു. മൂന്ന് അലോട്ട്​മെന്‍റിലും പ്രവേശനം ലഭിക്കാത്തവർക്കുള്ള അവസാന അവസരമാണ് സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​. ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. വിശദ പരിശോധനകൾക്ക് ശേഷം അലോട്ട്​മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സെപ്റ്റംബർ 30 നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. മൂന്നാംഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 32,469 പേരുണ്ട്. ഈ സീറ്റുകളും മൂന്നാം അലോട്ട്മെന്‍റിൽ ഒഴിവുണ്ടായിരുന്ന 1153 സീറ്റുകളും ചേർത്തായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റ്. മെറിറ്റ് സീറ്റിൽ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...