പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെ ഹാദിയ താഴ്ചയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപെടുത്തി. ആലുവ എൻഎഡിക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപിള്ളി മുണ്ടത്ത് നിഷാദിന്റെ മകൾ ഹാദിയ ഹനാൻ (17) ആണ് മരിച്ചത്. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.

നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കാട്ടാംകുഴി ഭാഗത്തെ പാറക്കുളത്തിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം. ഹാദിയയെ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും മുങ്ങി. നിലവിളി കേട്ടെത്തിയ സമീപത്തെ ഫർണിച്ചർ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രണ്ട് കുട്ടികളെ രക്ഷപെടുത്തിയത്. കാണാതായ ഹാദിയയെ കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മുങ്ങിയെടുത്തത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവ് നിഷാദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. മാതാവ് ഖദീജ. സഹോദരങ്ങൾ മുഹമ്മദ് യാസിൻ, മുഹമ്മദ് ഫിനാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...