വനിതാ സംവരണ ബില്‍ ; കോണ്‍ഗ്രസ് വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എല്ലാവരുമായി കൂടിയാലോചിക്കാതെയാണ് ബില്ല് നടപ്പിലാക്കുന്നതെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് ഇന്ന് സര്‍വ്വകക്ഷി യോഗം കൂടാന്‍ നിര്‍ദേശിച്ചത്. നിയമനിര്‍മ്മാണത്തെ പാര്‍ട്ടി പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോള്‍ അതില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ഒരു സര്‍വ്വകക്ഷിയോഗം വിളിക്കുകയും ചര്‍ച്ചകള്‍ക്ക് ഇടം ഒരുക്കുകയും ചെയ്താല്‍ ഞങ്ങള്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യും. എന്നാല്‍ കേന്ദ്രം ഒരു സര്‍വ്വകക്ഷി യോഗത്തിന് തയ്യാറാകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ഇന്ന് ഒരുസര്‍വ്വകക്ഷി യോഗം വിളിച്ചത്. യോഗതീരുമാനം അറിയിക്കാം- ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളാരും വനിതാ സംവരണ നിയമത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ കേന്ദ്രം ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഇതിനകം തങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ തീരുമാനങ്ങള്‍ക്ക് കൂട്ടായ ആലോചന ആവശ്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...