യുഎസ്–ഇറാൻ ചർച്ചക്ക് വേദിയായ പഞ്ചനക്ഷത്ര ഹോട്ടലിലെ ബിൽ പാക് സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്ഥാൻ മധ്യസ്ഥം വഹിച്ച് ഇസ്ലാമാബാദിൽ നടത്തിയ യുഎസ്–ഇറാൻ ചർച്ചക്ക് വേദിയായ ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബിൽ പാക് സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വെച്ചായിരുന്നു സമവായ ചർച്ച. റിപ്പോർട്ട് പുറത്തുവന്നതോടെ പാകിസ്ഥാൻ സർക്കാർ പ്രതിരോധത്തിലായി. ബിൽ അടയ്ക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലടയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ചർച്ചയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാകിസ്ഥാന് വീഴ്ചയുണ്ടായെന്നും രാജ്യത്തിന്റെ പരാജയമാണെന്നും നാണക്കേടായെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.

തലസ്ഥാന നഗരത്തിലെ ഖയാബാൻ-ഇ-സുഹാർവാർഡിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹോട്ടലാണ് സെറീന ഹോട്ടൽ. മാർഗല്ല കുന്നുകളിലെ 15 ഏക്കർ വിസ്തൃതിയുള്ള ഹോട്ടലിൽ സ്റ്റാൻഡേർഡ് മുറികൾക്ക് ഒരു രാത്രിക്ക് 160 ഡോളറും പ്രസിഡൻഷ്യൽ സ്യൂട്ടിന് 2,375 ഡോളറുമാണ് വാടക. 21 മണിക്കൂർ നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾക്ക് വേദിയായി സർക്കാർ സെറീന ഹോട്ടൽ തെരഞ്ഞെടുത്തു. സെറീന ഹോട്ടൽസ് ശൃംഖലയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആഗാ ഖാൻ ഫണ്ട് ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതുമാണ് ഹോട്ടൽ. ചർച്ചകൾക്ക് മുമ്പ്, എല്ലാ അതിഥികളോടും ഹോട്ടൽ ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ മുറികളുടെയും വാടക സർക്കാർ ഏറ്റെടുത്തു. ഈ ആഴ്ച അവസാനത്തോടെ ഇരുപക്ഷവും ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കാമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...