ന്യൂഡല്‍ഹി : ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി. കേദര്‍നാഥ് ക്ഷേത്രത്തിലെ പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു. ഇതിനുശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുക്കുന്നു.
ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിങ്ങും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും. സന്ദര്‍ശന വേളയില്‍ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.