പിഎം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ ലഭിച്ച നൂറുകണക്കിന് വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യം : പഞ്ചാബിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ ലഭിച്ച നൂറുകണക്കിന് വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന ആരോപണവുമായി പഞ്ചാബിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ലഭിച്ച വെന്റിലേറ്ററുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണെന്നും നന്നാക്കാനാകുന്ന അവസ്ഥയിലുള്ളവയല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അമൃത്‌സര്‍, പട്യാല, ഫരീദ്‌കോട്ട് എന്നിവിടങ്ങളിലെ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലഭിച്ച വെന്റിലേറ്ററുകളാണ് ഉപയോഗിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. സ്ഥിതി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും അവ പരിശോധിക്കേണ്ട ആദ്യത്തെ സെറ്റ് എഞ്ചിനീയര്‍മാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് മാത്രമേ അറിയിപ്പ് ലഭിച്ചിട്ടുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗികളില്‍ ഉപയോഗിക്കുന്നതിനിടെ സ്വന്തമായി ഓഫാകുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളതിനാല്‍ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്ററുകള്‍ പോലും ഉപയോഗിക്കാന്‍ ജീവനക്കാര്‍ മടിക്കുകയാണെന്ന് ഈ മൂന്ന് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ബാബ ഫരീദ് മെഡിക്കല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹാദൂര്‍ പറഞ്ഞു.

ഫരീദ്‌കോട്ട് മെഡിക്കല്‍ കോളേജിന് 113 വെന്റിലേറ്ററുകള്‍ ലഭിച്ചതില്‍ 23 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു, അമൃത്‌സര്‍ മെഡിക്കല്‍ കോളേജിന് 109 വെന്റിലേറ്ററുകള്‍ ലഭിച്ചു, അതില്‍ 12 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പട്യാല മെഡിക്കല്‍ കോളേജിന് 98 വെന്റിലേറ്ററുകള്‍ ലഭിച്ചു, അതില്‍ 48 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും ബാക്കിയുള്ളവ പ്രവര്‍ത്തനരഹിതമാണെന്നും ഡോ. രാജ് ബഹാദൂര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...