ശിവമൊഗ്ഗ : പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ തുടർച്ചയായി അഞ്ചാം തവണ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ശിവമൊഗ്ഗ വിമാനത്താവളവും സംസ്ഥാന സർക്കാരിന്‍റെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ശിവമൊഗ്ഗ വിമാനത്താവളത്തിൽ കർണാടകയുടെ പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കാണാൻ കഴിയുമെന്നും ഇത് പ്രദേശത്തെ യുവാക്കളുടെ സ്വപ്നങ്ങൾക്കായുള്ള ഒരു പുതിയ യാത്രയ്‌ക്കുള്ള നീക്കം കൂടെയാണെന്ന് ഉദഘാടനം നിർവഹിച്ചു സംസാരിക്കവെ മോദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
ഏകദേശം 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം നിർമ്മിച്ചത്. താമരയുടെ ആകൃതിയിലാണ് വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇവിടെ മണിക്കൂറിൽ 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
കർണാടക ശിക്കാരിപുര-റാണെബെന്നൂർ പുതിയ റെയിൽവേ ലൈൻ, കോട്ടഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ എന്നീ രണ്ട് റെയിൽവേ പദ്ധതികൾക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. ശിവമോഗയിൽ നിന്ന് പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിനും ബംഗളൂരുവിലെയും മൈസൂരുവിലെയും അറ്റകുറ്റപ്പണി സൗകര്യങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതിന് 100 കോടി രൂപ ചെലവിൽ ശിവമോഗ നഗരത്തിലെ കോട്ടഗംഗുരു റെയിൽവേ കോച്ചിംഗ് ഡിപ്പോ വികസിപ്പിക്കും.
ഇന്ന് കർണാടക സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി 215 കോടി രൂപയുടെ ഒന്നിൽ അധികം റോഡ് വികസന പദ്ധതികൾക്കും തറക്കല്ലിടും. ബൈന്ദൂരിനെയും റാണെബെന്നൂരിനെയും ബന്ധിപ്പിക്കുന്ന ശിക്കാരിപുര പട്ടണത്തിന് പുതിയ ബൈപാസ് റോഡിന്‍റെ നിർമ്മാണം, മെഗരവല്ലി മുതൽ അഗുംബെ വരെയുള്ള എൻഎച്ച് -169 എ വീതികൂട്ടൽ, തീർത്ഥഹള്ളി താലൂക്കിലെ ഭാരതിപുരയിൽ പുതിയ പാലം നിർമ്മാണം എന്നിവ ഉദ്ഘാടനത്തിൽ ഉൾപ്പെടും.
തിരക്കേറിയ മുംബൈ-പുനെ-ഹുബ്ബള്ളി-ബംഗളൂരു റെയിൽവേ ലൈനിലെ ലൈൻ കപ്പാസിറ്റി വർദ്ധിപ്പിക്കുന്ന 930 കോടി രൂപയുടെ ലോണ്ട-ബെലഗാവി പാത ഇരട്ടിപ്പിക്കൽ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്‍റെ വികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന മോദി കർണാടകത്തിന് ഇത്രയും പ്രാധാന്യം നൽകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും കർണാടകയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെ”ന്നും ബിജെപി മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































