ന്യൂഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ സ്വതന്ത്രമായി ശ്വസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പല്ലെന്നും “രാജ്യത്ത് ശക്തമായ സർക്കാർ” രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും ജമ്മു കശ്മീരിലെ ഉധംപൂരിൽ ജിതേന്ദ്ര സിങ്ങിൻ്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ജമ്മുവിലെ കർഷകരുടെ വയലുകൾ ഉണങ്ങി, ഗ്രാമങ്ങൾ ഇരുട്ടിലായി, എന്നാൽ നമ്മുടെ രവിയുടെ ജലം പാക്കിസ്ഥാനിലേക്കാണ് പോകുന്നത്. മോദി കർഷകർക്ക് ഒരു ഉറപ്പ് നൽകുകയും അത് നിറവേറ്റുകയും ചെയ്തു അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങി എല്ലാ പാർട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിന് ഇതുപോലെ നാശനഷ്ടങ്ങൾ ആരും ഉണ്ടാക്കിയിട്ടില്ല. അധികാരത്തിനു വേണ്ടി അവർ ജമ്മു കശ്മീരിൽ 370 മതിൽ നിർമ്മിച്ചു. നിങ്ങളുടെ അനുഗ്രഹത്താൽ മോദി ആർട്ടിക്കിൾ 370 ൻ്റെ മതിൽ തകർത്തു. ഇന്ത്യയിലെ ഏത് രാഷ്ട്രീയ പാർട്ടിയേയും പ്രത്യേകിച്ച് കോൺഗ്രസിനെ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാജ്യം അവരെ നോക്കുക പോലും ചെയ്യില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























