രാജ്യത്തെ ജില്ലാ കളക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ജില്ലാ കലക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. ജില്ലകളില്‍ നടപ്പിലാക്കാന്‍ പോകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കുറിച്ച്‌ ഈ യോഗത്തില്‍ വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 11 മണിക്ക്‌ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് സംവാദം നടക്കുക. പല സംസസ്ഥാനങ്ങളിലുള്ള വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എല്ലാവരും ഒത്തു ചേര്‍ന്ന് ജില്ലകളിലെ വിവിധ വകുപ്പുകളുടെ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ ഒരു ഭാഗവും വികസന പാതയില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി ഈ യോഗം ചേരുന്നത്. രാജ്യത്തുടനീളമുള്ള വളര്‍ച്ചയിലും വികസനത്തിലുമുള്ള അസമത്വത്തെ മറികടക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ജനങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...