ഹണിമൂണ്‍ ആഘോഷിക്കാന്‍ വാഹനം ചോദിച്ചിട്ട് നല്‍കിയില്ല ; അടിച്ച്‌ തകര്‍ത്തതില്ലെ കേസ് ദമ്പതികളുടെ ആത്മഹത്യയ്ക്ക് കാരണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൈക്കത്ത് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരും കേട്ടത്. വൈക്കം മറവന്‍ തുരുത്ത് സ്വദേശിയായ ശ്യംപ്രകാശ്, ഭാര്യ അരുണിമ എന്നിവരെയായിരുന്നു ആത്മഹത്യ ചെയ്ത നിലില്‍ കണ്ടെത്തിയത്. ശ്യാമിന്റെ വീട്ടിലെ കിടപ്പ് മുറിയിലായി അരുണിമയേയും തൊട്ടടുത്ത ഹാളിലായി ശ്യാമിനേയും തൂങ്ങി നില്‍ക്കുന്ന നിലയില്‍ സഹോദരന്‍ കണ്ടത്. തുടര്‍ന്ന് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിക്കുകയും ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഹണിമൂണ്‍ ആഘോഷിക്കാന്‍ വാഹനം ചോദിച്ചിട്ട് അമ്മാവന്‍ നല്‍കിയില്ല. ഈ വാഹനം ശ്യംപ്രകാശ് അടിച്ച്‌ തകര്‍ത്തതില്‍ കേസ് എടുത്തതാകാം വൈക്കത്തെ ദമ്പതികളുടെ ആത്മഹത്യയ്ക്ക് കാരണം. അഞ്ച് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മധുവിധു ആഘോഷിക്കാനായി മാതൃസഹോദരന്റെ വാഹനം ചോദിച്ചതില്‍ തര്‍ക്കമുണ്ടാകുകയും വാഹനം നല്‍കാത്തതില്‍ ശ്യാം വാഹനം അടിച്ച്‌ തകര്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശ്യാമിന്റെ മാതൃസഹോദരന്‍ വൈക്കം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസ് നിലനില്‍ക്കുമ്പോഴാണ് ദമ്പതികളുടെ ആത്മഹത്യ വാര്‍ത്തയും എത്തിയത്. ശ്യാം മദ്യപിച്ച്‌ ബഹളമുണ്ടാക്കാറുള്ളത് പതിവായിരുന്നതായി നാട്ടുകാര്‍ പറയുന്നത്. പക്ഷേ ദാമ്പത്യത്തില്‍ യാതൊരു അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ല, ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നാണ് വീട്ടുകാരും പ്രതികരിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...