ശ്രീനഗര്‍ : ലഡാക്കില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ വൈകിട്ട് മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ, ആഭ്യന്തര മന്ത്രിമാരടക്കമുള്ളവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍. രാവിലെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലഡാക്കിലെ ലേയിലുള്ള സൈനിക ക്യാമ്പില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കരസേനാമേധാവി എം എം നരവനെയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കര, വ്യോമ സേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തില്‍ പങ്കെടുക്കുകയാണ് മോദി ഇപ്പോള്‍.
ലഡാക്കില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
RECENT NEWS
Advertisment