ഡോണാൾഡ് ട്രംപിന് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ പ്രധാനമന്ത്രി മോദി ; ലോകനേതാക്കളിൽ ഒന്നാമൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന ലോകനേതാക്കളിലും രാഷ്ട്രീയക്കാരിലും ഒന്നാമനാണ് ഇന്ത്യൻ പ്രധാനമന്ത്രി. 2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനുള്ളതിനേക്കാൾ ഇരട്ടിയിലേറെ ഫോളോവേഴ്‌സിനെ നേടാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്‌സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം.

4.32 കോടി ഫോളോവേഴ്‌സുമായി ട്രംപ് രണ്ടാമതും 1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീലിയൻ പ്രസിഡൻ്റ് ലുലയാണ് നാലാം സ്ഥാനത്ത്. തുർക്കിയുടെ പ്രസിഡൻ്റ് എർദോഗൻ 1.16 കോടി ഫോളോവേഴ്‌സുമായി അഞ്ചാമതാണ്. യുവാക്കൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയാണ് ഇത് അർത്ഥമാക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ വച്ച് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവും മോദിയാണ്. രണ്ടാമത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും(1.61 കോടി), മൂന്നാമത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി)യുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....