ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന് മോചിതമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ സ്ഥാപകദിനാഘോഷമായ ‘പശ്ചിമ ബംഗാ ദിന’ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി-എൻഡിഎ സഖ്യത്തിന്റെ ചരിത്രവിജയത്തിന് പിന്നാലെ ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഇടത് മുന്നണിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഭരണകാലത്ത് സംസ്ഥാനത്തിന്റെ വികസനം മുരടിച്ചുവെന്നും ആ സാഹചര്യം മാറ്റിമറിക്കാൻ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും സംസ്ഥാനത്തുടനീളം പുതിയൊരു ഉണർവ് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ‘ഡബിൾ എഞ്ചിൻ സർക്കാർ’ മാതൃകയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ചടങ്ങിനിടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡു വിതരണം ചെയ്തതോടൊപ്പം ഫസൽ ബീമാ യോജനയുടെ സംസ്ഥാനതല തുടക്കവും നിർവഹിച്ചു. ഹൗറയിലെ പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടലും പൂർബ മേദിനിപൂരിലെ ഹൗറ–രാധാമോഹൻപൂർ പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...