പരാമര്‍ശം വാസ്തവ വിരുദ്ധം ; പ്രധാനമന്ത്രിക്കെതിരെ കപില്‍ സിബല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒരു സമൂഹത്തെ മുഴുവന്‍ പൈശാചികമാക്കുന്നു എന്നാരോപിച്ച് ചിത്രം ‘ദി കേരള സ്റ്റോറി’ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രാജ്യസഭാ എംപി കപില്‍ സിബല്‍. വിഭജന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന മോദിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്ന് സിബല്‍ പറഞ്ഞു. ‘മത സ്പര്‍ദ്ധ സൃഷ്ടിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കി. എന്നിട്ടും സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് കര്‍ണാടകയില്‍ പ്രധാനമന്ത്രി പറയുന്നു’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച കര്‍ണാടകയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, ജനങ്ങള്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. പ്രകടനത്തിന് വേണ്ടി മാത്രമുള്ള രണ്ട് വ്യത്യസ്ത പാര്‍ട്ടികളാണ് അവര്‍, എന്നാല്‍ അവരുടെ ഹൃദയവും പ്രവൃത്തിയും കൊണ്ട് അവര്‍ ഒന്നാണ്. ഇരുവരും ഒ!രു രാജവംശമാണ്, ഇരുവരും അഴിമതി പ്രോത്സാഹിപ്പിക്കുന്നു, ഇരുവരും സമൂഹത്തെ വിഭജിക്കാന്‍ രാഷ്ട്രീയം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...