ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്നു ; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു മരണത്തെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടില്‍ വെച്ചാണ് അദ്ദേഹമിത് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വാസ്തവം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മഴക്കാല പൂര്‍വ ജോലികള്‍ നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും ഇത് കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. റോഡുകളില്‍ മഴക്കാലപൂര്‍വ ജോലി നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു. വകുപ്പിനുള്ളിലെ തര്‍ക്കവും പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങള്‍ ചോദിച്ച്‌ മനസിലാക്കണമെന്നും സതീശന്‍ ഉപദേശിക്കുകയുണ്ടായി.മൂന്നു മാസം കൊണ്ട് 15 പേരാണ് കുഴിയില്‍ വീണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീണുള്ള മരണങ്ങള്‍ പ്രതിപക്ഷം രാഷ്ട്രീയവല്‍കരിക്കുന്നുവെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സി.പി.ഐ സമ്മേളനങ്ങളില്‍ വിമര്‍ശനമായി വരുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...