Friday, April 26, 2024 3:33 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വാര്‍ഡ് സഭ
റാന്നി പെരിനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ഭവനപദ്ധതി കരട് ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭ കൂടുന്നു. വാര്‍ഡ് ഒന്ന് മുക്കം-നാലിന് രണ്ടിന് സാംസ്‌കാരികനിലയം മുക്കം, വാര്‍ഡ് രണ്ട് പെരുനാട്- പത്തിന് മൂന്നിന് സാംസ്‌കാരിക നിലയം പെരുനാട്, വാര്‍ഡ് മൂന്ന് മഠത്തുംമൂഴി- ആറിന് മൂന്നിന് മഠത്തുംമൂഴി ഇടത്താവളം, വാര്‍ഡ് നാല് പുതുക്കട-എട്ടിന് മൂന്നിന് പുതുക്കട തോവര്‍വേലില്‍ എല്‍പിഎസ്, വാര്‍ഡ് അഞ്ച് അരയാഞ്ഞിലിമണ്‍-11ന് 11മണിക്ക് ഗവ.എല്‍പിഎസ് അരയാഞ്ഞിലിമണ്‍, വാര്‍ഡ് ആറ് തുലാപ്പള്ളി-11ന് മൂന്നിന് മാര്‍ത്തോമ പാരിഷ്ഹാള്‍, വാര്‍ഡ് ഏഴ് നാറാണംതോട്- 11ന് 11മണിക്ക് എസ്എന്‍ഡിപി ഹാള്‍ നാറാണംതോട്, വാര്‍ഡ് എട്ട് കിസുമം- 11 ന് മൂന്നിന് ഗവ.എച്ച്എസ്എസ് കിസുമം, വാര്‍ഡ് ഒന്‍പത്- ശബരിമല- എട്ടിന് മൂന്നിന് അട്ടത്തോട് സെന്‍ട്രല്‍ ഇഡിസി കമ്മ്യൂണിറ്റി ഹാള്‍, വാര്‍ഡ് 10 മണക്കയം-ആറിന് മൂന്നിന് എസ്എന്‍ഡിപി ഹാള്‍ മണക്കയം, വാര്‍ഡ് 11 കണ്ണനുമണ്‍- അഞ്ചിന് മൂന്നിന് മഠത്തുംമൂഴി ഇടത്താവളം, വാര്‍ഡ് 12- നെടുമണ്‍- അഞ്ചിന് മൂന്നിന് മഠത്തുംമൂഴി ഇടത്താവളം, വാര്‍ഡ് 13 മാമ്പാറ- ഒന്‍പതിന് മൂന്നിന് ഗവ. യുപിസ് കക്കാട്, വാര്‍ഡ് 14 കക്കാട്- ഒന്‍പതിന് മൂന്നിന് യോഗമയനന്ദാശ്രമം കക്കാട്, വാര്‍ഡ്15 മാടമണ്‍- 10ന് മൂന്നിന് ഗവ. യുപിഎസ് മാടമണ്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോഴികുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 10ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തി വാങ്ങാമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447 966 172.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും, വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം 2022 ഓഗസ്റ്റ് മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 961 104.

ഓഫീസ് കെട്ടിടം മാറ്റി
പത്തനംതിട്ട അഴൂര്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസ് കെട്ടിടം ആഗസ്റ്റ് 10 മുതല്‍ പത്തനംതിട്ട അടൂര്‍ റോഡില്‍ സന്തോഷ് ജംഗ്ഷനിലുളള ഹന്ന ടവര്‍ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, ഹന്നാ ടവര്‍, സന്തോഷ് ജംഗ്ഷന്‍, പത്തനംതിട്ട 689 645.

സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
വിദേശ വിപണിയിലേക്ക് സംരംഭകരുടെ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍, വിദേശ വ്യവസായ മേഖലയിലെ സാധ്യതകളുടെ സംരംഭകത്വ വര്‍ക്ക്ഷോപ്പിന്റെ രണ്ടാം ബാച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്(കെഐഇഡി) ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 33 സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനത്തിന്റെ അടുത്ത ബാച്ച് സെപ്റ്റംബര്‍ 28,29,30 തീയതികളില്‍ നടക്കും.

കര്‍ഷക സഭ
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബ്ലോക്ക് കര്‍ഷക സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറാ ടി ജോണ്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, എ ഡി എ (ഇന്‍ ചാര്‍ജ്) എസ്. കവിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഐ.ടി.ഐ പ്രവേശനം : ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐടിഐയില്‍ 2022 ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 വരെ. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉളള ലിങ്ക് മുഖേനയും അപേക്ഷിക്കാം. അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി നല്‍കണം. എന്‍.സി.വിറ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ട് വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍: 0473 5 296 090 ,9496 515 015

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2022-23ലെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ /എം.വി.എ, ബി.എഫ്.എ/ബി.വി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിശദ വിരങ്ങള്‍ ംംം.ഹമഹശവേസമഹമ.ീൃഴ വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’എന്ന വിലാസത്തില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ സെപ്തംബര്‍ അഞ്ചിനകം ലഭിക്കണം.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17ന് ഉച്ചക്ക് രണ്ടു വരെ. ഫോണ്‍ : 8129 663 325, 9188 959 672.

അസിസ്റ്റന്റ് പ്രൊഫസര്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്‌നോളജി /ഡിസൈനിംഗ് ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ആഗസറ്റ് 20ന് വൈകുന്നേരം അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലും ടെക്‌നോളജി, കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ അര്‍പ്പിക്കാം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0497 2 835 390

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...