ഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗണ്‍. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഈ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ യോഗത്തില്‍ പറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
RECENT NEWS
Advertisment