നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ് പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്ന് പി കെ ബഷീർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ് പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. പദ്ധതിയിൽ ഒപ്പിട്ടത് എൽ.ഡി.എഫ് സർക്കാരാണെന്നും അതിനാൽ ഈ പദ്ധതിയുടെ ‘ബാപ്പ’ എൽ.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസമേഖലയിലെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തിൽ നടപ്പാക്കണമെന്നത് യു.ഡി.എഫ്. ചർച്ചചെയ്ത്‌ തീരുമാനിക്കുമെന്ന് പി.കെ. ബഷീർ നേരത്തെ പറഞ്ഞിരുന്നു. ഘടകകക്ഷി നേതാക്കൾ ചർച്ചചെയ്തേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കൂ. ഇങ്ങനെയുള്ള നയങ്ങളിൽ അഭിപ്രായം പറയേണ്ടത് മുസ്‌ലിംലീഗിന്റെ സംസ്ഥാനകമ്മിറ്റിയാണ്. പി.എം. ശ്രീ പദ്ധതിക്ക് കരാറുണ്ടാക്കിയത് പിണറായി സർക്കാർ ആണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മറിച്ച് അതിന്റെ നാനാവശങ്ങളും പഠിക്കും. ഇതു പഠിക്കാൻ എൽ.ഡി.എഫ്. സർക്കാർ ഏഴുമാസം സബ് കമ്മിറ്റിയുണ്ടാക്കി ഒന്നും ചെയ്യാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...