കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് സമ്പന്നമായ നാട് ; നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തില്‍ കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ച്‌ കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച്‌ പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ദളിതര്‍ക്ക് ആദിവാസികള്‍ക്ക് അടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതാവശ്യം കണക്കിലെടുത്താണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തില്‍ 2 ലക്ഷം വീടുകളുടെ നിര്‍മാണം ആരംഭിച്ചു.
ഒരു ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ദരിദ്രര്‍ക്ക്, 36 ലക്ഷം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. അതിന് 3000 കോടി ചെലവഴിച്ചു. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കുന്നു. ആധുനിക വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേരളത്തില്‍ ഒരു ലക്ഷം കോടി ചെലവഴിച്ചു. കേരളത്തിന് അഭൂതപൂര്‍ണമായ പിന്തുണയാണ് കേന്ദ്രം നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അതിവേഗ ഇന്റര്‍നെറ്റ് സ്ഥാപിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടത്തരം കൃഷിക്കാര്‍ക്കും, മത്സ്യ തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ബിജെപിയുടേത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...