ദില്ലി : പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് നൽകി വന്നിരുന്ന സൗജന്യറേഷൻ നിർത്തുന്നു. നിലവിൽ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബർ 30 ന് ശേഷം സൗജന്യ റേഷൻ നീട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാർച്ച് മാസത്തെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് സൗജന്യ റേഷൻ പ്രഖ്യാപിക്കാൻ പ്രധാനകാരണം. 2020 മാർച്ച് മാസത്തിൽ ആരംഭിച്ച സൗജന്യ റേഷൻ 2021 നവംബർ 30 വരെ പലപ്പോഴായി നീട്ടിയിരുന്നു. എന്നാൽ കൊവിഡിന്റെ പിടി അയഞ്ഞതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതുമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ.