മരക്കാർ തിയറ്ററിലെത്തില്ലെന്ന് ഉറപ്പായി ; ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രിയദർശൻ – മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ തിയറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസായിരിക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തിയറ്റർ റിലീസിനായി എല്ലാ സാധ്യതകളും തേടിയെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിൽ ചിത്രം ഒടിടി റിലീസിന് വിടുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കി.

തിയറ്റർ റിലീസ് നടക്കാതിരിക്കാൻ ഇപ്പോൾ പറഞ്ഞു കേട്ടതല്ല കാരണങ്ങൾ. മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു. ചേംബറുമായി നടത്തിയ ചർച്ചയിൽ എല്ലാ തിയറ്ററിലും 21 ദിവസം മരക്കാർ കളിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ കരാറിൽ എല്ലാ തിയറ്ററുകളും ഒപ്പിട്ടില്ല. തിയറ്റർ അഡ്വാൻസായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...