ചെങ്ങന്നൂര്‍ : ഇലഞ്ഞിമേല്‍ കെ.പി രാമന്‍ നായര്‍ ഭാക്ഷാപഠന കേന്ദ്രത്തിന്റെയും അങ്ങടിക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെയും നേതൃത്വത്തിൽ വായന മാസാചാരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടന്നു. പരിപാടിയില്‍ പിറ്റിഎ പ്രസിഡന്റ് പി.ഡി സുനീഷ് കുമാർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഡോ.ബി.ജയപ്രകാശ് പ്രഭാഷണം നടത്തി. അധ്യാപകന്‍ സി.ഷാജീവ്, ഡോ.നിഷികാന്ത്, എന്‍.ജി മുരളീധരകുറുപ്പ്, കൃഷ്ണകുമാര്‍ കാരയ്ക്കാട്, പ്രഭാകരന്‍ നായര്‍ ബോധിനി, കല്ലാര്‍ മദനന്‍, ഹെഡ് മാസ്റ്റര്‍ എം.സുനില്‍ കുമാര്‍ എന്നിവർ സംസാരിച്ചു.