ബാറ്റുകൊണ്ട് അടിയേറ്റ് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മരിച്ച സംഭവം ; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. നരികുത്തി സ്വദേശി ഫിറോസാണ് പോലീസ് പിടിയിലായത്. ഫിറോസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.അനസ് എന്ന യുവാവ് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്. അനസ് മാനസികമായി വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് വിവരം. യുവാവിന്റെ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പാലക്കാട് നോര്‍ത്ത് പോലീസ് അറിയിച്ചു.

അനസിനെ മര്‍ദ്ദിച്ചിരുന്നതായി ഫിറോസ് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റതിന് പിന്നാലെയാണ് അനസ് മരിച്ചത്. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് അനസിനെ മര്‍ദ്ദിച്ചതെന്ന് ഫിറോസ് പോലീസിന് മൊഴി നല്‍കി. അനസിന്റെ കൈകള്‍ക്ക് നേരെ അടിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ തലയ്ക്ക് മീതെ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി. സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

വിക്ടോറിയ കോളേജ് പരിസരത്തെ കടയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫിറോസും മറ്റൊരു യുവാവും ചേര്‍ന്ന് ബൈക്കില്‍ എത്തുന്നതും അനസിനെ കണ്ടയുടനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് രണ്ട് തവണ അടിക്കുകയുമായിരുന്നു. ഇതില്‍ ആദ്യത്തെ അടി കൈകളിലും രണ്ടാമത്തെ അടി തലയക്കുമാണ് കൊണ്ടത്. ഫിറോസ് മര്‍ദ്ദിക്കുന്നതും
സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദ്ദനമേറ്റതിന് തൊട്ടുപിന്നാലെ അനസ് കുഴഞ്ഞുവീണിരുന്നു. ശേഷം അനസിനെ തട്ടിവിളിക്കുകയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഫിറോസ് ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഓട്ടോ വിളിച്ച് അനസിനെ കയറ്റി ഫിറോസും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അനസിന്റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് പോലീസിനെ വിവരമറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...